ചാലക്കുടി : നഗരസഭാ പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. പൊതുജനങ്ങളെടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള ബോധവത്കരണത്തിന് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ എന്നിവർ പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെ ചാലക്കുടി ചന്ത ശുചീകരിച്ചു. അറവുശാലയും മാർക്കറ്റിനു പുറത്തുള്ള സ്ഥലങ്ങളും തിങ്കളാഴ്ച ശുചീകരിക്കും. പ്രതിരോധപ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടാൻ പട്ടണത്തിലെ വിവിധ സ്ഥാപനമേധാവികളുടെ യോഗം തിങ്കളാഴ്ച മൂന്നിന് നഗരസഭ വിളിച്ചുചേർത്തിട്ടുണ്ട്.

ചാലക്കുടിയിൽ 32 പേർക്ക് കോവിഡ്

ചാലക്കുടി :ശനിയാഴ്ച നടത്തിയ കോവിഡ് പരിശോധനകളുടെ ഫലം വന്നതിൽ പട്ടണപ്രദേശത്ത് 32 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനാഫലം വരാനുണ്ട്.