മറ്റത്തൂർ : വെള്ളിക്കുളങ്ങര സ്കൂൾപരിസരത്ത് നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വില്പന നടത്തിയ വെള്ളിക്കുളങ്ങര നാലകത്ത് വീട്ടിൽ ഫൈസലി (36)നെ വെള്ളിക്കുളങ്ങര എസ്.ഐ. ഡേവിസ് അറസ്റ്റുചെയ്തു.

അന്വേഷണസംഘത്തിൽ എസ്‌.ഐ. മാരായ മുരളീധരൻ, അജികുമാർ, പോലീസുകാരനായ ഷോജു എന്നിവരുമുണ്ടായിരുന്നു.

വൈദ്യുതി മുടങ്ങും

മാള : കാവനാട്ചിറ, അതിയാരത്ത്, എടാട്ടുകാരൻ, കാവനാട് പെട്ടിക്കട, മൂന്നമ്പലം, പഴൂക്കര എന്നിവിടങ്ങളിൽ ശനിയാഴ്‌ച 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി പ്രവഹിക്കും

കുറ്റിച്ചിറ : ഇലക്‌ട്രിക്കൽ സെക്ഷന് കീഴിൽ കാളിയാർ റോഡ് ട്രാൻസ്‌ഫോർമർ മുതൽ യൂണിയൻ ഓഫീസ്, കലിക്കൽ അമ്പലം വഴി വലിച്ചിട്ടുള്ള പുതിയ 11 കെ.വി. വൈദ്യുത ലൈനിൽ (കോടശ്ശേരി-കനകമല ഫീഡർ ഇന്റർ ലിങ്കിങ്) ശനിയാഴ്ച രാവിലെ മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് കുറ്റിച്ചിറ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ബി.എസ്‌സി. പ്രവേശനം

തൃശ്ശൂർ : എൽത്തുരുത്ത്‌ സെയ്‌ന്റ്‌ അലോഷ്യസ്‌ കോളേജിൽ പുതിയതായി തുടങ്ങുന്ന ബി.എസ്‌സി. ബോട്ടണി ആൻഡ്‌ കംപ്യൂട്ടേഷണൽ ബയോളജി-ഡബിൾ മെയിൻ എയ്‌ഡഡ്‌ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ 20 മുതൽ 24 വരെ കോളേജ്‌ വെബ്‌സൈറ്റിൽ കൂടി സമർപ്പിക്കാം.

അഗ്രികൾച്ചറൽ നഴ്‌സറി ട്രെയിനർ പരിശീലനം

തൃശ്ശൂർ : കോസ്റ്റ്‌ ഫോർഡ്‌ സ്‌ത്രീശക്തി കേന്ദ്രത്തിന്റെയും ജൻശിക്ഷൻ സൻസ്ഥാന്റെയും സംയുക്താഭിമുഖ്യത്തിൽ ‘അഗ്രികൾച്ചറൽ നഴ്‌സറി ട്രെയിനർ’ പരിശീലനം നടത്തും. 67 ദിവസത്തെ പരിശീലനം സൗജന്യമായിരിക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ കേന്ദ്ര ഗവൺമെന്റ്‌ അംഗീകൃത സർട്ടിഫിക്കറ്റ്‌ ലഭിക്കും. ഫോൺ: 9447604140, 0487 2364203.