ചെറുതുരുത്തി : കഥകളിയിലെ കല്ലുവഴി ചിട്ട സമ്പ്രദായത്തിന്റെ ആചാര്യനായ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ സ്മരണാർത്ഥം നൽകിവരുന്ന പുരസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് കേരള കലാമണ്ഡലത്തിൽ വച്ച്‌ സമർപ്പിക്കും. 2021-ലെ പട്ടിക്കാംതൊടി പുരസ്‌കാരത്തിന് അർഹനായത് കലാമണ്ഡലം കേശവദേവാണ്.

കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഡോ. കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പുരസ്‌കാരം സമർപ്പിക്കും. ഡോ.സദനം ഹരികുമാർ അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് കഞ്ഞി പകർച്ച നടക്കും