മാള : പെൻഷണേഴ്‌സ് യൂണിയൻ കുഴൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കുഴൂർ ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് 15 സ്മാർട്ട് ഫോണുകൾ നൽകി. വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ടി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ, ടി.എ. നാരായണപിള്ള, പി.എ. ദേവസികുട്ടി, കെ.എൻ. രാമൻ, കെ.എസ്. മുരളീധരൻ, ഇ.ഐ. ജോയ്, എം. രവി, നാരായണപിള്ള എന്നിവർ പ്രസംഗിച്ചു.