വാടാനപ്പള്ളി : ചേറ്റുവ ജി.എം.യു.പി. സ്‌കൂളിൽ നവീകരിച്ച മൂന്ന്‌ ക്ലാസ് മുറികളുടെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ. നിർവഹിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് സുശീലാ സോമൻ അധ്യക്ഷയായി. മുൻ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പരേതനായ എം.എ. റാഹിമാൻ സേട്ട്‌, െലബനൻ പൗരൻ അന്തരിച്ച റംസി നികോളാസ് കെയ്‌റ്റലി എന്നിവരുടെ നാമധേയത്തിൽ പി.ബി. ഹുസൈൻ സമർപ്പിച്ച രണ്ട്‌ ക്ളാസുകൾ കർഷക സർവീസ് ബാങ്ക് പ്രസിഡന്റ്‌ എം.എ. ഹാരിസ് ബാബുവും കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും ചേർന്ന് സ്കൂളിന് സമർപ്പിച്ചു. രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക പ്രവർത്തകൻ അന്തരിച്ച എം.കെ. അബ്ദുൾ സമദ് കൊട്ടിലിങ്ങലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ മക്കൾ നിർമിച്ചുനൽകിയ മറ്റൊരു മുറി മകൻ എം.എ. ബാബു ഗൾഫ് പാർക്കും സ്കൂളിന് തുറന്നുകൊടുത്തു.

ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പി.എം. അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് നിമിഷാ അജീഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മദനമോഹൻ, എ.ഇ.ഒ. കെ.ബി. ബീന, എം.എ. സീബു, യൂസഫ് ഹംസ എന്നിവർ പ്രസംഗിച്ചു.