വടക്കാഞ്ചേരി : മച്ചാട് അപ്പുനായരുടെ ശിഷ്യനും ഗുരുവായൂർ ക്ഷേത്രത്തിലെ കൊമ്പ് അടിയന്തിരക്കാരനുമായിരുന്ന മച്ചാട് പി.കണ്ണൻ കൊമ്പുവാദനത്തിനായി തയ്യാറാക്കിയ പഠനഗ്രന്ഥം മേളപ്രമാണി പെരുവനം കുട്ടൻമാരാർക്ക് നൽകി തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു.

എം.എൽ.എ.മാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി തുടങ്ങി വാദ്യകലയുടെ വ്യാകരണം അറിയുന്ന പ്രമുഖരായ കലാകാരന്മാരുടെയും കലാനിരൂപകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശനം.