കൊരട്ടി : കൊരട്ടിമുത്തിയുടെ തിരുനാളിന് തുടക്കംകുറിച്ച് രാവിലെ നടന്ന പാട്ടുകുർബാനയ്ക്ക് ഫാ. പോൾ കൈത്തോട്ടുങ്ങലും തിരുനാൾ കുർബാനകൾക്ക് ഫാ. ബിജു തട്ടാശ്ശേരി, ഫാ. സജി കണ്ണാപറമ്പിൽ എന്നിവരും കാർമികരായി. മുത്തിയുടെ പ്രധാന വഴിപാടായ പൂവൻകായയുടെ വെഞ്ചരിപ്പിന് പള്ളിവികാരി ഫാ. ജോസ് ഇടശ്ശേരിയും കാർമികനായി. തിരുനാൾദിനമായ ഞായറാഴ്‌ച രാവിലെ അഞ്ചിന് മുത്തിയുടെ അദ്‌ഭുതരൂപം ദർശനത്തിന് എടുക്കുമെന്ന് പള്ളിവികാരി ഫാ. ജോസ് ഇടശ്ശേരി, കൈക്കാരന്മാരായ ജോയ് മറ്റത്തിൽ, ബോണി വെളിയത്ത്, കുടുംബസമിതി വൈസ് ചെയർമാൻ ബെന്നി വെളിയത്ത് എന്നിവർ അറിയിച്ചു.