വാടാനപ്പള്ളി : ഗ്രാമപ്പഞ്ചായത്തിൽ എം.എൽ.എ. യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ, പ്രകൃതിക്ഷോഭം, മഴക്കാലപൂർവ്വ രോഗപ്രതിരോധം, ശുചീകരണപ്രവർത്തനങ്ങൾ എന്നിവയുടെ അവലോകനവും തുടർന്ന് നേരിടേണ്ട അടിയന്തിരസാഹചര്യങ്ങൾ സംബന്ധിച്ച് തീരുമാനിക്കുന്നതിനും മുരളി പെരുനെല്ലി എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ..സി. പ്രസാദ്, ബ്ലോക്ക് അംഗംകളായ ഇബ്രാഹിം പടുവിങ്ങൽ, കെ.ബി. സുരേഷ് കുമാർ, ഭഗീഷ് പൂരാടൻ , തൃത്തല്ലൂർ സി.എച്ച്.സി മെഡിക്കൽ സൂപ്രണ്ട് ഡോ. രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗോപകുമാർ, അസിസ്റ്റന്റ് .എക്സിക്യൂട്ടീവ് എൻജിനീയർ എ.എസ്. ശരൺ, അസി.എൻജിനീയർ പി.വി. അനിൽകുമാർ, കെ.. എസ്.ഇ.ബി. എ.ഇ. എം.എസ്. സതീഷ് കുമാർ, കെ.ഡബ്ല്യു.എ. എ.ഇ. കെ. രോഹിത്, എസ്‌.ഐ കെ. വിവേക് നാരായണൻ, വില്ലേജ് ഓഫീസർ കെ. ജയശ്രീ, ഫിഷറീസ് ഇൻസ്പെക്ടർ വി.എസ് സുരേഷ് ബാബു, പഞ്ചായത്ത്‌ സെക്രട്ടറി എം.എഫ്.ജോസ് എന്നിവർ പങ്കെടുത്തു.