ചാവക്കാട് : വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കുന്ന ചാവക്കാട് സബ് കോടതി, മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി, ലീഗൽ സെക്ഷൻ എന്നിവിടങ്ങളിൽ ചാവക്കാട് നഗരസഭാ യു.ഡി.എഫ്. കൗൺസിലർമാരുടെയും എംപീസ് കോവിഡ് കെയർ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഫ്യൂമിഗേഷൻ ചെയ്ത് അണുവിമുക്തമാക്കി.

കെ.വി. സത്താർ, കൗൺസിലർമാരായ സുപ്രിയാ രാമേന്ദ്രൻ, ഷാഹിദാ മുഹമ്മദ്, ബേബി ഫ്രാൻസീസ്, എംപീസ് കോവിഡ് കെയർ പ്രവർത്തകരായ അനീഷ് പാലയൂർ, നവാസ് തെക്കുംപുറം, നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

ഭക്ഷ്യക്കിറ്റ് നൽകി

ചാവക്കാട് : ആഴക്കടൽ മീൻപിടിത്തത്തിന് ലൈസൻസ് നേടിയ രാജ്യത്തെ ആദ്യ സ്ത്രീ രേഖയുടെ കുടുംബത്തിന് കടപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെന്റർ പ്രവർത്തകർ പലചരക്കും പച്ചക്കറിയും അടങ്ങുന്ന കിറ്റ് നൽകി.

രേഖയുടെ കുടുംബത്തിന്റെ ദുരിതം ചൊവ്വാഴ്ച മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നു. പി.വി. ഉമ്മർകുഞ്ഞിയുടെയും പി.എം. മുജീബിന്റെയും നേതൃത്വത്തിലാണ് സഹായം വീട്ടിലെത്തിച്ചത്. വി.എം. മനാഫ്, പി.എ. അഷ്ഖറലി എന്നിവരും കൂടെയുണ്ടായിരുന്നു.

ടി.ടി. ശിവദാസൻ സി.പി.എം. ഏരിയാ സെക്രട്ടറി

ഗുരുവായൂർ : സി.പി.എം. ചാവക്കാട് ഏരിയാ സെക്രട്ടറിയായി ടി.ടി. ശിവദാസനെ തിരഞ്ഞെടുത്തു. ഗുരുവായൂർ നഗരസഭയുടെ മുൻ ചെയർമാനാണ്. ഏരിയാ സെക്രട്ടറിയായിരുന്ന എൻ.കെ. അക്ബർ എം.എൽ.എ. ആയതിനെത്തുടർന്നാണ് ശിവദാസൻ തിരഞ്ഞെടുക്കപ്പെട്ടത്.