ഗുരുവായൂർ : നഗരസഭയുടെ അഗതി ക്യാമ്പുകളിലേക്ക്‌ തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബ് ഭക്ഷണം നൽകി. മൂന്നു നേരത്തിനുള്ള ഭക്ഷണമാണ് നൽകിയത്. ശ്രീകൃഷ്ണ സ്‌കൂൾ ക്യാമ്പിലും നഗരസഭയുടെ അഗതിമന്ദിരത്തിലുമുള്ള 250 പേർക്കായിരുന്നു ഭക്ഷണമെത്തിച്ചത്. ശ്രീകൃഷ്ണ സ്‌കൂളിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി അധ്യക്ഷനായി. ടെമ്പിൾ എസ്.ഐ. ഗിരി മുഖ്യാതിഥിയായി. ചന്ദ്രൻ ചങ്കത്ത്, ജിഷോ പുത്തൂർ, ജ്യോതിദാസ് കൂടത്തിങ്കൽ, ബാലൻ വാറണാട്ട്, സി.ഡി. ജോൺസൺ, വിനോദ് കുമാർ അകമ്പടി തുടങ്ങിയവർ പങ്കെടുത്തു..