തൃശ്ശൂർ : ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സംസ്ഥാന ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് തൃശ്ശൂരിൽ തുടങ്ങി. ദിവ്യാഗ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്‌സ് അസോസിയേഷനാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. തൃശ്ശൂർ തോപ്പ് സ്റ്റേഡിയത്തിൽ തൃശ്ശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഫോർമർ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അധ്യക്ഷനായി.

തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം കിഷോർ, സംസ്ഥാന ട്രഷറർ എം.എസ്. സനോജ് മനോജ് എന്നിവർ പ്രസംഗിച്ചു. മൂന്ന് ജില്ലകളിൽനിന്നായി 35 കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്. ശനിയാഴ്ച മൂന്നിന് സമാപനസമ്മേളനം ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ. നിർവഹിക്കും.