തൃശ്ശൂർ : മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സഹകരണ ബാങ്കും ചേർന്ന് ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്‌കാരം കവി മുരുകൻ കാട്ടാക്കടയ്ക്ക്. ‘മനുഷ്യനാകണം’ എന്ന ഗാനമാണ് പുരസ്‌കാരത്തിനർഹമാക്കിയത്. 15,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം 31-ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു സമ്മാനിക്കും.

മുല്ലനേഴിയുടെ പേരിൽ കേരളത്തിലെ വിദ്യാർഥികൾക്കുള്ള കാവ്യപ്രതിഭാ പുരസ്‌കാരത്തിന് കെ.വി. മെസ്‌ന (ജി.എച്ച്.എസ്.എസ്. ടാഗോർ വിദ്യാനികേതൻ, തളിപ്പറമ്പ്), ബി. ഗൗരി (ജി.എച്ച്‌.എസ്.എസ്., കോട്ടൺഹിൽ, തിരുവനന്തപുരം), പി. നിരഞ്ജന (ജി.എച്ച്‌.എസ്.എസ്., ചീമേനി), സി.ടി. റുക്‌സാന (ഓറിയന്റൽ ജി.എച്ച്.എസ്.എസ്., പെരുമുടിയൂർ, പാലക്കാട്), എം. മനീഷ (ജി.എച്ച്.എസ്.എസ്., നടവരമ്പ്) എന്നിവരെ തിരഞ്ഞെടുത്തതായി സെക്രട്ടറി സി. രാവുണ്ണി, അശോകൻ ചരുവിൽ, കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.