ചെന്ത്രാപ്പിന്നി : കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ശവസംസ്കാരം ഏറ്റെടുത്ത് എടത്തിരുത്തി ആർ.ആർ.ടി. അംഗങ്ങൾ. എടത്തിരുത്തി പഞ്ചായത്ത് ഒന്നാം വാർഡ് ചൂലൂരിൽ താമസിക്കുന്ന പരേതനായ തൈപ്പറമ്പത്ത് ഗംഗാധരന്റെ ഭാര്യ രത്ന(75)യാണ് മരിച്ചത്.

മക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ക്വാറൻറീനിലായതോടെ എടത്തിരുത്തി ഒന്നാം വാർഡംഗം ബാബു പണിക്കവീട്ടിൽ, ആർ.ആർ.ടി. വൊളന്റിയർമാരായ ഷെമീർ എളേടത്ത്, കെ. ശ്രീരാജ്, കെ.ജെ. ജയേഷ്, ഉമ്മർ കടവിൽ, പി.എസ്. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽനിന്ന്‌ മൃതദേഹം ഏറ്റെടുത്ത് വലപ്പാട് പഞ്ചായത്ത് പൊതുശ്‌മശാനത്തിൽ കൊണ്ടുവന്ന് സംസ്‌കരിക്കുകയായിരുന്നു.