വടക്കാഞ്ചേരി : മഹാത്മ കെയർ ആൻഡ് ഷെയറും, യൂത്ത് കോൺഗ്രസ് യൂത്ത് കെയറും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെഞ്ചുരോഗാശുപത്രിയിലെ മൂന്ന് കോവിഡ് വാർഡുകളിലേക്കുള്ള വൈകുന്നേരത്തെ ഭക്ഷണവും, കുടിക്കാനുള്ള ഔഷധവെള്ളവും വിതരണം തുടങ്ങി. കോവിഡ് വാർഡ് പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ ട്രസ്റ്റ് ഭക്ഷണം വിതരണംചെയ്യും. ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് സെക്രട്ടറി കെ. അജിത് കുമാർ അധ്യക്ഷനായി. ജിജോ കുരിയൻ, മണ്ഡലം പ്രസിഡന്റ് എൻ.ആർ. രാധാകൃഷ്ണൻ, കെ.ടി.ജോയ്, എം. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.