പഴയന്നൂർ : കോവിഡ് പ്രതിസന്ധിമൂലം പൊട്ടൻകോടുള്ള പഴയന്നൂർ വി.എഫ്.പി.സി.കെ.യിൽ കെട്ടിക്കിടക്കുന്നത് ടൺകണക്കിന് പച്ചക്കറികൾ. ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതും ലോക്ഡൗൺ നിലനിൽക്കുന്നതും വിപണിക്ക് തിരിച്ചടിയായി. ചെറിയപെരുന്നാളിന് വിപണി സജീവമാകാതിരുന്നതും പ്രതിസന്ധിക്ക് ആക്കംകൂട്ടി.

പഴയന്നൂരിൽ സംഭരിക്കുന്ന പച്ചക്കറികൾ എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കാണ് വിൽപ്പനയ്ക്കെത്തിക്കുന്നത്.

പൊതുവേ ലാഭകരമായി പ്രവർത്തിക്കുന്ന പഴന്നൂർ വി.എഫ്.പി.സി.കെ.യെ ഈ പ്രതിസന്ധി സാരമായി ബാധിക്കും. കഴിഞ്ഞദിവസങ്ങളിൽ സംഭരിച്ച പച്ചക്കറികൾ കെട്ടിക്കിടന്ന് നശിക്കുന്ന അവസ്ഥയിലായ തിനാൽ വിളവെടുക്കാറായവ പറിക്കാതെ ഇട്ടിരിക്കുകയാണ് കർഷകർ. പടവലവും പാവലുമാണ് കൂടുതലും കെട്ടിക്കിടന്ന് നശിക്കുന്നത്.