തൃശ്ശൂർ : മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമമേനോൻ ഫൗണ്ടേഷനും നടത്തിയ സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. പാലക്കാട് തൃത്താല ഡോ. കെ.ബി. മേനോൻ മെമ്മോറിയൽ എച്ച്.എസ്.എസിലെ എം.പി. സഫാന ഒന്നാംസ്ഥാനം നേടി. കൊല്ലം ജില്ലയിലെ വിമല സെൻട്രൽ സ്കൂളിലെ എ. മുഹമ്മദ് റസൽ രണ്ടും കുണ്ടറ എം.ജി.ഡി.ജി.എച്ച്.എസിലെ എസ്. ആദിത്യ മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് യഥാക്രമം 10,000, 7,500, 5,000 രൂപയും പ്രശസ്തിപത്രവും നൽകും.

പ്രോത്സാഹനസമ്മാനം ലഭിച്ചവർ- എം.എസ്. ഐശ്വര്യ (ഗവ. ടെക്‌നിക്കൽ എച്ച്.എസ്. ഏഴുകോൺ, കൊല്ലം), കെ.എസ്. അമിയ (ജവഹർ നവോദയ വിദ്യാലയ, ചെന്നിത്തല, ആലപ്പുഴ), അനീറ്റാ ഷാജി (ന്യൂമാൻ അക്കാദമി സി.ബി.എസ്.ഇ. പബ്ലിക് സ്കൂൾ, വിമലഗിരി, എറണാകുളം), അശ്വിൻ ശ്രീകുമാർ (സി.ബി.എം.എച്ച്.എസ്. നൂറനാട്, ആലപ്പുഴ), എ.എ. സാംറിൻ സലാം (ടി.ടി.വി.എച്ച്.എസ്.എസ്., മൂവാറ്റുപുഴ), ആൻ മരിയ സണ്ണി (മക്ലോയ്ഡ്‌സ് ഇംഗ്ലീഷ് സ്കൂൾ, വയനാട്), ആതിര ജെ. നായർ (ഡി.വി.എച്ച്.എസ്.എസ്., കണ്ടങ്കരി, ആലപ്പുഴ), റഫാ സൈനബ (ചെംനാട് ജമാഅത്ത് എച്ച്.എസ്.എസ്., കാസർകോട്‌), ടി.പി. റുവൈദ (ബി.ഇ.എം. ഗേൾസ് എച്ച്.എസ്.എസ്., കോഴിക്കോട്), കെ. അഥീന (അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ, പാലക്കുന്ന്, കാസർകോട്‌). പ്രോത്സാഹനസമ്മാനമായി 10 പേർക്ക് 1000 രൂപയും പ്രശസ്തിപത്രവും നൽകുമെന്ന് ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി സി. ചന്ദ്രിക, അഡ്വ. തേജസ് പുരുഷോത്തമൻ എന്നിവർ അറിയിച്ചു.

കെ.ജി. പ്രാൺസിങ്, രമേഷ് മാള എന്നിവരാണ് ക്വിസ് നയിച്ചത്. ഓൺലൈനായി നടന്ന മത്സരത്തിൽ 11,960 ഹൈസ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു.