വടക്കാഞ്ചേരി : പൊതുമേഖലാസ്ഥാപനമായ അത്താണി സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ജീവനക്കാർക്കായി അഗ്നിരക്ഷാസേന മോക്ഡ്രിൽ നടത്തി. മോക്ഡ്രിൽ, ബോധവത്‌കരണം എന്നിവയ്ക്ക് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സിബി വർഗീസ്, രാജേന്ദ്രൻപിള്ള, വിനോയ്, ഉദ്യോഗസ്ഥരായ അനിൽജിത്, രഞ്ജിത്, ഗോപകുമാർ, സുജിലാൽ സജിത്ത്, പ്രശാന്ത്, നിതിൻ എന്നിവർ നേതൃത്വം നൽകി.