കാതിക്കുടം : സി.പി.എം. ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ചാത്തൻചാൽ തീരത്ത് കാർണിവൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് കാർണിവൽ ഉദ്ഘാടനം ചെയ്തു. നാടൻ പച്ചക്കറികളുടെ വിപണനമേള, ഭക്ഷ്യമേള, ചൂണ്ടയിടൽ മത്സരം, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു.

കാർണിവലിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ കർഷക സംഘം ഏരിയ പ്രസിഡന്റ് കെ.എ. ജോജി അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.ഡി. ദേവസി, ടി.എ. ജോണി, സി.പി.എം. ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി. തോമസ്, പി.വി. ഷാജൻ തുടങ്ങിയവർ പ്രസംഗിച്ചു.