കൊടുങ്ങല്ലൂർ : ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായി ജില്ലാ കബഡി അസോസിയേഷനും യുവ കൊടുങ്ങല്ലൂരും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല പുരുഷ-വനിത കബഡി മത്സരം ശനിയാഴ്ച കൊടുങ്ങല്ലൂരിൽ നടക്കും.

വടക്കേനടയിലെ കെ ടൗൺ ഫുട്‌ബോൾ ടർഫിൽ രാവിലെ എട്ടുമുതൽ മത്സരങ്ങൾ ആരംഭിക്കും. 12 പുരുഷ ടീമുകളും അഞ്ച് വനിത ടീമുകളും മത്സരങ്ങളിൽ പങ്കെടുക്കുമെന്ന്‌ സംഘാടകസമിതി ചെയർമാൻ എം.പി. മനോജ്, കൺവീനർ സി.കെ. മുരളീധരൻ എന്നിവർ അറിയിച്ചു.