തൃപ്രയാർ : തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഭഗീഷ് പൂരാടൻ തന്റെ 12-ാമത് ഓണറേറിയം ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് കൈമാറി. പൊതുജനങ്ങൾക്കുവേണ്ടി അത്യാഹിത ഘട്ടങ്ങളിൽ ആക്ട്സ് സൗജന്യ സേവനങ്ങൾ നൽകുന്നത് പരിഗണിച്ചാണ് ഓണറേറിയത്തിലൂടെ ലഭിച്ച തുക ആക്ട്സിന് നൽകിയത്.

കഴിഞ്ഞ 11 മാസത്തെ ഓണറേറിയവും അവശതയനുഭവിക്കുന്നവർക്കാണ് നൽകിയത്. ആക്ട്സ് ജനറൽ സെക്രട്ടറി ഫാ. ഡേവിസ് ചിറമ്മൽ തൃപ്രയാർ ബ്രാഞ്ച് ഭാരവാഹികൾക്ക് തുക കൈമാറി. ഭഗീഷിനെ അദ്ദേഹം അഭിനന്ദിച്ചു.

ബിജോയ് പുളിയമ്പ്ര, ജയൻ ബോസ്, ആക്ട്സ് ബ്രാഞ്ച് സെക്രട്ടറി സുനിൽ പാറമ്പിൽ, കൺവീനർ പ്രേംലാൽ വലപ്പാട്, ജോയിന്റ് കൺവീനർ വാസൻ ആന്തുപറമ്പിൽ, ജോയിന്റ് സെക്രട്ടറി അഭയ് തൃപ്രയാർ എന്നിവർ പങ്കെടുത്തു.