മതിലകം : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തൃശ്ശൂർ റൂറലിന്റെ നേതൃത്വത്തിൽ മതിലകത്ത് എസ്.പി.സി. പ്രതിഭാസംഗമം നടത്തി. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ സബ് ഡിവിഷനുകളിലെ സ്റ്റുഡന്റ്‌ പോലീസ് അംഗങ്ങളായ വിദ്യാർഥികളിൽ ഉന്നതവിജയം നേടിയവർക്കാണ് ആദരം സംഘടിപ്പിച്ചത്.

ഇ.ടി. ടൈസൺ എം.എൽ.എ. പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. മതിലകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ സീനത്ത് ബഷീർ അധ്യക്ഷയായി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷീജാ ബാബു, മതിലകം പോലീസ് ഇൻസ്പെക്ടർ ടി.കെ. ഷൈജു, എസ്.പി.സി. തൃശ്ശൂർ റൂറൽ പ്രോജക്ട് ഓഫീസർ ടി.ആർ. മനോഹരൻ, മതിലകം പോലീസ് സീനിയർ സി.പി.ഒ. പി.എസ്. സൈഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.