അരിമ്പൂർ : എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ് വർണാഭമായി. പൂരം എഴുന്നള്ളിപ്പിന് അഞ്ച് ആനകൾ നിരന്നു. പഞ്ചവാദ്യത്തിന് അയിലൂർ അനന്തനാരായണനും പാണ്ടിമേളത്തിന് പെരുവനം സതീശൻ മാരാരും പ്രാമാണ്യം വഹിച്ചു. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി നാരായണശർമ്മയും ചടങ്ങുകൾക്ക് കാർമികരായി.