ഗുരുവായൂർ : അമൃത് പദ്ധതി പ്രകാരം നഗരസഭ ചൂൽപ്പുറത്ത് നിർമിക്കുന്ന കുട്ടികളുടെ പാർക്കിലേക്ക് കളിയുപകരണങ്ങൾ എത്തി. ഫെഡറൽ ബാങ്കാണ് അഞ്ചുലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകിയത്.

ചൂൽപ്പുറം മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ വടക്കേ അറ്റത്താണ് 22 ലക്ഷം രൂപ ചെലവിട്ട് പാർക്ക് നിർമിക്കുന്നത്. നേരത്തെ പണികൾ പൂർത്തിയാകേണ്ടതാണെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമിക്കുന്നത്.