കരൂപ്പടന്ന : കരൂപ്പടന്ന പുതിയ റോഡ്‌ ജങ്ഷൻ മുതൽ സ്കൂൾ ജങ്ഷൻ വരെ റോഡരികിൽ വിവിധ സ്ഥലങ്ങളിൽ ശൗചാലയമാലിന്യം തള്ളി. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിനു ശേഷമാണ് സംഭവം നടന്നത്. റോഡിന്റെ പടിഞ്ഞാറു വശത്ത് വീടുകളുടെ മതിലിനോട് ചേർന്നും കടകൾക്ക് മുന്നിലും ഇടറോഡുകളുടെ മുന്നിലുമെല്ലാം മാലിന്യം തള്ളിയിട്ടുണ്ട്.

രാവിലെ മുതൽ ദുർഗന്ധം രൂക്ഷമായപ്പോഴാണ് മാലിന്യം തള്ളിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. മാലിന്യം തള്ളിയ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതായും നാട്ടുകാരുടെ നേതൃത്വത്തിൽ സമീപത്തെ സി.സി.ടി.വി.കാമറകൾ പരിശോധിച്ചു വരികയാണെന്നും മാലിന്യം തള്ളിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും വാർഡ്‌ മെമ്പർ കെ.എ.സദക്കത്തുള്ള പറഞ്ഞു. പ്രദേശത്ത് രാത്രികാല പട്രോളിങ്‌ ഊർജ്ജിതമാക്കണമെന്നും മെമ്പർ പറഞ്ഞു.