വാടാനപ്പള്ളി : ‘രണ്ടാം നാൾ’ എന്ന സിനിമയിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡിന് അർഹനായ കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെ ടി.എൻ. പ്രതാപൻ എം.പി. വീട്ടിലെത്തി ആദരിച്ചു.

എം.പി. രചിച്ച ‘ഓർമകളുടെ സ്നേഹതീരം’ പുസ്തകം സമ്മാനമായി നൽകി. ഡി.സി.സി. ജനറൽ സെക്രട്ടറി സി.എം. നൗഷാദ്, ഡി.സി.സി. അംഗം ഇർഷാദ് കെ. ചേറ്റുവ, മണ്ഡലം പ്രസിഡൻറ്‌ ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഗ്രാമപ്പഞ്ചായത്തംഗം പ്രീത സജീവ് എന്നവരും ചടങ്ങിൽ പങ്കെടുത്തു.