തൃപ്രയാർ : തളിക്കുളത്തെ ഒരു വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അമൽകൃഷ്ണ എന്ന 16 കാരൻ ഓൺലൈൻ ഗെയിമിന്റെ ഇരയെന്ന് സംശയം. അമൽകൃഷ്ണയുടെ അക്കൗണ്ടിൽനിന്ന് രണ്ടു തവണയായി പതിനായിരം രൂപ പേടിഎം വഴി അയച്ചിട്ടുണ്ട്. കുട്ടി മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചിരുന്നതായി പോലീസും സംശയിച്ചിരുന്നു.

മാർച്ച് 18-നാണ് അമൽകൃഷ്ണയെ കാണാതാവുന്നത്.

അന്നു തന്നെ കുട്ടി ജീവനൊടുക്കിയിട്ടുണ്ടാകുമെന്നാണ് സംശയം. പഠിക്കാൻ മിടുക്കനായിരുന്ന അമൽകൃഷ്ണക്ക് ലഭിച്ചിരുന്ന സ്‌കോളർഷിപ്പ് തുക സ്വന്തം അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്.

എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അമൽകൃഷ്ണ പാവറട്ടി സെയ്‌ന്റ് ജോസഫ്‌സ് സ്‌കൂളിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു