തൃശ്ശൂർ : പ്രൊഫ. വി. അരവിന്ദാക്ഷൻ സ്മാരക പുരസ്കാരം 17-ന് വൈദ്യശാസ്ത്രജ്ഞ ഡോ. ഗഗൻദീപ് കാങ്ങിന് സമ്മാനിക്കും. എം.എ. ബേബി പുരസ്കാരം സമർപ്പിക്കും. രാവിലെ 10.30-ന് തൃശ്ശൂർ പരിസരകേന്ദ്രം ഹാളിലാണ് പരിപാടി.'ശാസ്ത്രരംഗവും സ്ത്രീ സമൂഹവും' എന്ന വിഷയത്തിൽ ഡോ. ഗഗൻദീപ് കാങ്ങ് പ്രഭാഷണം നിർവഹിക്കും.

ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനാകും. എൻ. രാജൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. കെ. പ്രവീൺ ലാൽ, ഷീബ അമീർ, ഡോ. നിഷ എം. ദാസ് തുടങ്ങിയവർ പങ്കെടുക്കും.അൻപതിനായിരം രൂപയുടേതാണ് പുരസ്കാരം. രോഗപ്രതിരോധരംഗത്തെ പഠനഗവേഷണങ്ങളിൽ രാജ്യാന്തര പ്രശസ്തയാണ് ഡോ. ഗഗൻദീപ് കാങ്ങ്. പരിപാടിയുടെ തത്സമയസംപ്രേഷണം പ്രൊഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷന്‍റെ ഫെയ്‌സ്‌ബുക്ക് പേജിൽ ഉണ്ടാകും.