തൃശ്ശൂർ : കെ.എ.എസ്. മൂന്നാം സ്ട്രീമിൽ 14-ാം റാങ്ക് നേടിയ ജില്ലാ ലേബർ ഓഫീസർ ടി.ആർ. രജീഷിനെ പെരിഞ്ചേരി എഴുത്തച്ഛൻ സമാജം അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.ടി.ബി. വിജയകുമാർ, ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി, ശാഖാ സെക്രട്ടറി സുബാഷ് മേലിട്ട് തുടങ്ങിയവർ അനുമോദനച്ചടങ്ങിൽ പങ്കെടുത്തു.