തൃശ്ശൂർ : കിഴക്കേക്കോട്ട ലൂർദ്‌പുരം ആസ്ഥാനമാക്കി ‘പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി അനുസ്മരണ സാംസ്കാരികകേന്ദ്രം’ രൂപവത്‌കരിച്ചു. കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, തൊഴിലന്വേഷകർക്കും മത്സര പരീക്ഷാർഥികൾക്കും പരിശീലനം നൽകൽ, രക്തദാന-അവയവദാന ബോധവത്‌കരണം തുടങ്ങിയവയാണ്‌ കേന്ദ്രത്തിന്റെ ലക്ഷ്യം.

ഭാരവാഹികളായി കെ.ജെ. റാഫി (ചെയ.), കുരിയൻ മാത്യു (വൈ. ചെയ.), കെ.കെ. പ്രവീൺ (കൺ.), ജോബി കെ. തോമസ്‌ (ജോ. കൺ.), ജെയ്‌സൺ മാണി (ട്രഷ.), പിയൂസ്‌ കോടങ്കണ്ടത്ത്‌, ജി.ബി. കിരൺ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.