തൃശ്ശൂർ : നൂറുശതമാനം സാക്ഷരത കൈവരിച്ചിട്ടും കേരളത്തിൽ വേണ്ടത്ര തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങാനായിട്ടില്ലെന്നും മാറിവന്ന സർക്കാരുകൾ വ്യവസായസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയായിരുന്നുവെന്നും ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഭാരത് ധർമമഹിളാസേന (ബി.ഡി.എം.എസ്.) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ഉന്നതവിജയം നേടിയ വിദ്യാർഥികളെയും കലാരംഗത്ത് കഴിവ്‌ തെളിയിച്ചവരെയും ആദരിക്കുന്ന പരിപാടി ‘മികവ് -2021’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ നിരവധി പദ്ധതികളാണ് വിദ്യാഭ്യാസമേഖലയിൽ സൃഷ്ടിക്കുന്നത്. അദ്ദേഹം പറഞ്ഞു.

ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡൻറ്‌ സി.ഡി. ശ്രീലാൽ അധ്യക്ഷനായി. ബി.ഡി.എം.എസ്. സംസ്ഥാന അധ്യക്ഷ അഡ്വ. സംഗീതാ വിശ്വനാഥ്, ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, സജീവ് കല്ലട, ബേബി റാം, സഞ്ജു കാട്ടുങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു