മാള : മറിയംത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ രണ്ടാം വാർഷികം കുഴിക്കാട്ടുശ്ശേരിയിലെ തീർഥാടനകേന്ദ്രത്തിൽ ആഘോഷിച്ചു. തിരുകർമങ്ങൾക്ക് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. തകർക്കപ്പെടാത്ത വിശ്വാസവും തളരാത്ത കാരുണ്യവും ജീവിതത്തിലുടനീളം പ്രകടമാക്കിയ മറിയംത്രേസ്യ ഏക്കാലത്തെയും വിശുദ്ധമാതൃകയായിരിക്കുമെന്ന് സന്ദേശത്തിൽ ബിഷപ്പ് പറഞ്ഞു.

വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാ. ഫെമിൻ ചിറ്റിലപ്പിള്ളി എന്നിവർ സഹകാർമികരായി. ജപമാല-തിരി പ്രദക്ഷിണവും നടന്നു.

ഹോളി ഫാമിലി സന്ന്യാസിനിസമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, സിസ്റ്റർ എൽസി സേവ്യർ, സിസ്റ്റർ ആൻസി ആന്റോ, സിസ്റ്റർ ഫിലോ ജോസഫ്, സിസ്റ്റർ റോസ് കാവുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.