ഗുരുവായൂർ : കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.മാധവൻകുട്ടി വാര്യരെ ഗുരുവായൂർ സങ്കീർത്തനം ട്രസ്റ്റ് ആദരിച്ചു. നാരായണാലയത്തിൽ നടന്ന ചടങ്ങ് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ആമുഖപ്രഭാഷണം നടത്തി. സ്വാമി സൻമയാനന്ദ അധ്യക്ഷനായി. ഡോ.ഡി.എം. വാസുദേവൻ, ജി.കെ. ഗോപാലകൃഷ്ണൻ, ശോഭ ഹരിനാരായണൻ, ആർ. മുരളി, പി.വി. വെങ്കിടേശ്വരൻ, എ. വേണുഗോപാലൻ, ആർ. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.