: ഇപ്പോൾ ഇഷ്ടവിഷയം കിട്ടാതെ, കിട്ടിയതിന് ചേർന്ന കുട്ടികൾക്ക് ഇനി വിഷയമാറ്റം നടക്കില്ല. കാരണം ഇനി ഒരു അലോട്ട്‌മെന്റില്ലാത്തതുതന്നെ. ഇനിയുള്ളത് സപ്ലിമെന്ററി പട്ടിക മാത്രമാണ്. ഇതുവരെ ഒരിടത്തും പ്രവേശനം കിട്ടാത്ത കുട്ടികൾക്കാണ് സപ്ലിമെന്ററി പട്ടികയിൽ സാധ്യതയുള്ളത്. രണ്ടുവർഷംമുമ്പുവരെ മൂന്നാംഘട്ട അലോട്ട്‌മെന്റ് ഉണ്ടായിരുന്നു. പ്രവേശനനടപടി നീണ്ടുപോകുന്നുവെന്ന കാരണത്താലാണ് അന്ന് മൂന്നാംഘട്ട അലോട്ട്‌മെന്റ് നിർത്തലാക്കിയത്. ഇപ്പോൾ പ്രവേശനപ്രതിസന്ധിയുണ്ടായപ്പോൾ മൂന്നാംഘട്ട അലോട്ട്‌മെന്റ് തിരിച്ചുകൊണ്ടുവരണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.