കയ്പമംഗലം : പഞ്ചായത്തിൽ ഞായറാഴ്‌ച 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന് നിരക്കാണിത്. എട്ടാം വാർഡിൽ 18 പേർക്കും 19-ാം വാർഡിൽ 16 പേർക്കും 18-ാം വാർഡിൽ 14 പേർക്കുമാണ്‌ രോഗം.

വാക്‌സിനേഷന് നീണ്ടനിര

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയിൽ ഞായറാഴ്ച വാക്‌സിനേഷൻ നടത്തിയത് വിവിധ കാറ്റഗറികളിലായി 462 പേർ. ഇവിടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 18-44നും ഇടയിലുള്ള മുൻഗണനാ ക്രമത്തിൽ ഉള്ളവർക്കായിരുന്നു വാക്സിൻ. സമയക്രമം പാലിക്കാതെ വന്നതാണ് തിരക്കിന് കാരണമെന്ന് പറയുന്നത്.