മണ്ണുത്തി : കാർഷിക സർവകലാശാല 38 സംരംഭകർക്കുള്ള കാർഷിക സംരംഭകത്വ പരീശീലന ആരംഭിച്ചു. ഓൺലൈനിലൂടെ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നടത്തി.

കാർഷിക ഉത്‌പന്നങ്ങളുടെ ഉത്‌പാദന വർധനവിനോടൊപ്പം സംഭരണവും, മൂല്യ വർധനയും വിപണനവും ശക്തിപ്പെടേണ്ടത് കാർഷിക രംഗത്ത് ലാഭം നിലനിർത്തുന്നതിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി കെ. രാജൻ അധ്യക്ഷനായി. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, വിജ്ഞാന വ്യാപന ഡയറക്ടർ ഡോ. ജിജു പി. അലക്‌സ്, രജിസ്ട്രാർ ഡോ. സക്കിർ ഹുസൈൻ, സർവകലാശാല ശാസ്ത്രജ്ഞർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.