കരൂപ്പടന്ന : കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സർഗസന്ധ്യ ഓൺലൈൻ സാഹിത്യ വേദി തുടങ്ങി. ശനി, ഞായർ ദിവസങ്ങളിൽ ഓൺലൈൻ വഴി ലൈബ്രറി അംഗങ്ങളുടെ സാഹിത്യ സൃഷ്ടികൾ അവതരിപ്പിക്കാനുള്ള വേദിയാണ് വായനശാല ഒരുക്കുന്നത്.

സർഗ സന്ധ്യയുടെ ഓൺലൈനിലൂടെ പി. ബാലചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.ജി. പ്രദീപ്‌ അധ്യക്ഷനായി. എം.കെ. മോഹനൻ, സുധീഷ്‌ ചന്ദ്രൻ, ഗീതാ പുഷ്കരൻ, മുനീർ വട്ടേക്കാട്ടുകര, സി.കെ. ഷാഫി എന്നിവർ പ്രസംഗിച്ചു.