വെങ്കിടങ്ങ് : കനോലി കനാലിന്റെ ഇരുകരകളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി, തീരങ്ങളിൽ അറുന്നൂറിലധികം കണ്ടൽ തൈകൾ നട്ടു.

ഡി.വൈ.എഫ്.ഐ. ഹാഷ്മി യൂണിറ്റ് പ്രവർത്തകരാണ് പ്രകൃതിസംരക്ഷണത്തിന് മാതൃകയായത്. വേട്ടക്കൊരുമകൻ കടവ് മുതൽ കോടമുക്ക് കടവ് വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കിയത് .കനോലി കനാലിന്റെ തീരങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഹാഷ്മി യൂണിറ്റ് മാതൃക പ്രവർത്തനം നടത്തിയത്. ശേഖരിച്ച മാലിന്യങ്ങൾ സംസ്കരിച്ചു.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു അമ്പലത്ത്, ഡി.വൈ.എഫ്.ഐ വെങ്കിടങ്ങ് മേഖല സെക്രട്ടറി ഒ.ആർ. രാജേഷ്, നിസാർ അഹമ്മദ്, പി.ബി. നിഖിൽ, വി.എച്ച്. അനസ് തുടങ്ങിയവർ നേതൃത്വം നൽകി.

 ഡി.വൈ.എഫ്.ഐ. ഹാഷ്മി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നു