തൃശ്ശൂർ ജില്ല ബജറ്റിൽ ഉൾപ്പെട്ടെങ്കിലും നടപ്പാകാതെ പോകുന്ന പദ്ധതികളുമേറെയാണ്. ചാലക്കുടിയിലെ ട്രാംവേ റെയിൽ മ്യൂസിയം, മേലൂർ കയ്യാണിക്കടവിലെ തടയണ, നാട്ടിക ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്, ബി.എഡ്. കോളേജ് കെട്ടിടം നിർമാണം, പെരിങ്ങോട്ടുകര പോലീസ് സ്റ്റേഷൻ കെട്ടിടം, ഒല്ലൂർ ജങ്ഷൻ വികസനം, പുത്തൂർ സമാന്തര പാലം തുടങ്ങിയവ ജില്ലയിൽ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതികളിൽ ചിലത് മാത്രം.