തൃശ്ശൂർ : ഫുട്‌ബോൾ മാന്ത്രികൻ ഡീഗോ മാറഡോണയുടെ വിയോഗവാർത്ത പ്രസിദ്ധീകരിച്ച മലയാള ദിനപത്രങ്ങളിൽ മികച്ച തലക്കെട്ടിനുള്ള ടോംയാസ് പുരസ്‌കാരം മാതൃഭൂമിക്ക് സമർപ്പിച്ചു. ‘മടങ്ങി ദൈവത്തിന്റെ കൈകളിലേക്ക്’ എന്ന തലക്കെട്ടിനുള്ള പുരസ്‌കാരം ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടിയും മകൾ അഞ്ജലിയും ചേർന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ എം.പി.ക്കാണ് നൽകിയത്. ഒരുലക്ഷത്തി പതിനൊന്നായിരം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കോവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് ഓഫീസിൽ നടത്തിയ ചടങ്ങിൽ ടോംയാസ് മാനേജർ സി.ഡി. ആന്റണിയും പങ്കെടുത്തു.
ഫുട്‌ബോൾ മാന്ത്രികൻ മാറഡോണ അന്തരിച്ച വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രങ്ങളിൽ മികച്ച തലക്കെട്ടിനുള്ള ടോംയാസ് പുരസ്‌കാരം ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടിയും മകൾ അഞ്ജലിയും ചേർന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ എം.പി.ക്ക് നൽകുന്നു