:14 ലക്ഷം രൂപ ചെലവിട്ട് പുതിയ തടിബോട്ട് വാങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂവെന്ന് മുനയ്ക്കക്കടവ് ഹാർബറിലെ ബോട്ട് ഓപ്പറേറ്ററായ രായംമരക്കാർ വീട്ടിൽ ബഷീർ പറഞ്ഞു. 15 വർഷത്തിലേറെ പഴക്കമുള്ള ഈ ബോട്ട് സർക്കാർ വിജ്ഞാപനപ്രകാരം ആക്രിക്ക് കൊടുക്കണോയെന്ന് ബഷീർ ചോദിക്കുന്നു. നേരത്തെയുണ്ടായിരുന്ന തടിബോട്ട് കാലപ്പഴക്കം കാരണം കേടായപ്പോൾ ആക്രിക്ക് കൊടുത്താണ് പുതിയ ബോട്ട് വാങ്ങിയത്. പലരുടെയും സഹായത്തിന് പുറമെ, ബാങ്ക് വായ്പയും കൈയിലുണ്ടായിരുന്ന സ്വർണം പണയംവെച്ചുമൊക്കെയാണ് ഈ തുക കണ്ടെത്തിയത്.
പുതിയ ബോട്ട് വാങ്ങാൻ മുപ്പതും നാൽപ്പതും ലക്ഷം രൂപ വേണം. അതിന് കഴിയാത്തതുകൊണ്ടാണ് പഴയ ബോട്ടു വാങ്ങിയത്.
ബോട്ടിൽനിന്നുള്ള വരുമാനം കൊണ്ടാണ് ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്-ബഷീർ പറഞ്ഞു.