വെങ്കിടങ്ങ് : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച വിവിധ കേസുകളിൽ വെങ്കിടങ്ങിൽ നിന്ന് 11,000 രൂപ പിഴ ഈടാക്കിയതായി സെക്‌ട്രൽ മജിസ്ട്രേറ്റ് ജയ സുമ പറഞ്ഞു. വെങ്കിടങ്ങ് സെന്ററിലെ ഒരു സൂപ്പർ മാർക്കറ്റിലും സമീപത്തെ പച്ചക്കറി കടയിലും സാമൂഹിക അകലം പാലിക്കാതെ സാധനങ്ങൾ വാങ്ങാൻ നിന്ന ആർ.ആർ.ടി. കൾക്കും

മറ്റു ആളുകൾക്കുമാണ് പിഴ ഈടാക്കിയത്. രജിസ്റ്റർ ശരിയായ രീതിയിൽ സൂക്ഷിക്കാത്ത കടയുടമയ്ക്കും പിഴ ചുമത്തി.

ക്വാറന്റീൻ ലംഘനത്തെ തുടർന്ന് രണ്ടു പേർക്കും ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് രണ്ടു പേർക്കും പിഴ ഇൗടാക്കി.