വടക്കാഞ്ചേരി : വേലൂർ പഞ്ചായത്തിൽ ഓൺലൈനായി വികസന സെമിനാർ നടത്തി. പ്രസിഡന്റ് ടി.ആർ. ഷോബി സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കർമ്മല ജോൺസൺ, വികസന സമിതി ചെയർമാൻ സി.എഫ്. ജോയ് തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതിരേഖയുടെ കരടുകോപ്പി പോലും നൽകാതെ ഏകപക്ഷീയമായി സെമിനാർ സംഘടിപ്പിച്ചതിൽ കോൺഗ്രസ് പഞ്ചായത്ത് കക്ഷി നേതാവായ സ്വപ്ന രാമചന്ദ്രന്റെ നേതൃത്വത്തിൽ വികസന സെമിനാർ ബഹിഷ്‌കരിച്ചു.