ഇരിങ്ങാലക്കുട : പഴവർഗങ്ങൾ ഉപയോഗിച്ച് ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 80 ലിറ്റർ വാഷ് കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പടിയൂർ കോതേറ്റിപ്പാടം തോടിന് സമീപത്തുനിന്ന്‌ വാഷ് കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്തതായി എക്സൈസ് അറിയിച്ചു. എക്സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ സി.ബി. ജോഷി, വത്സൻ, വിപിൻ, ബെന്നി എന്നിവരും ഉണ്ടായിരുന്നു.