മുരിയാട് : ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ എം.ജി. എൻ.ആർ.ജി.എസ്. ഓവർസീയർ എന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അർഹതയുള്ള ഉദ്യോഗാർഥികളിൽ നിന്ന്‌ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക് മൂന്നുവർഷം പോളി ടെക്‌നിക്/ രണ്ടുവർഷ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 24 വരെ നീട്ടി. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡേറ്റയും സഹിതം 24-ന് വൈകീട്ട് മൂന്നിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.