ചെറുതുരുത്തി : ചെറുതുരുത്തിയിൽനിന്ന് ആദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ഒ.എസ്. അഹമ്മദ് ആഷിക്കിന് നാടിന്റെ ആദരം.
യു.ആർ. പ്രദീപ് എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്തു. ചെറുതുരുത്തി ഗ്രാമീണ വായനശാല പ്രസിഡന്റ് അഡ്വ. ഒ.പി. സലീം അദ്ധ്യക്ഷത വഹിച്ചു.
വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈമാൻ, വാർഡ് അംഗം ടി.എൻ. രാധ, കെ. മോഹൻദാസ്, പി.ജി. മോഹൻദാസ്, എം. ഉണ്ണികൃഷ്ണൻ, സുബിൻ ചെറുതുരുത്തി, മണി ചെറുതുരുത്തി, എസ്.എൻ. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.