കാട്ടകാമ്പാൽ : ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപകരണങ്ങൾ നൽകി. കാട്ടകാമ്പാൽ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലേക്ക് രണ്ട് അണുനശീകരണയന്ത്രവും പൾസ് ഓക്സിമീറ്ററുകളും സാനിറ്റൈസറുകളും കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്. രേഷ്മ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങൾ, കൂട്ടായ്മാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.