പട്ടിക്കാട് : പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തമിഴ്നാട് തിരുപ്പൂർ സ്വദേശിയും വ്യവസായിയുമായ ദിലീപും ഭാര്യ ഷിബിയും ചേർന്ന് ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഏറ്റുവാങ്ങി.

തിരുപ്പൂരിൽ പി.പി.ഇ. കിറ്റ് നിർമാണ കമ്പനിയുടെ ഉടമകളാണ് ഇവർ. ദിലീപിന്റെ ഭാര്യാമാതാവ് പാണഞ്ചേരി പഞ്ചായത്തിലെ താമസക്കാരിയാണ്. ഇവരുടെ നിർദ്ദേശപ്രകാരമാണ് ഓക്സിജൻ കോൺസെൻട്രേറ്റർ പഞ്ചായത്തിന് നൽകിയത്.

പഞ്ചായത്ത് അംഗങ്ങളായ ഇ.ടി. ജലജൻ, കെ.വി.അനിത, ബാബു തോമസ്, കെ.പി. ചാക്കോച്ചൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു