ഒല്ലൂർ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകദിനത്തിന്റെ ഭാഗമായി എൻ.സി.പി. ഒല്ലൂർ മണ്ഡലം കമ്മിറ്റി നടത്തിയ ചടങ്ങ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റിയംഗം ഷിജു കീടായി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ ടി.കെ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സി.ആർ. സജിത്ത്, കെ.വി. പ്രവീൺ, ജേക്കബ് വടക്കേത്തല എന്നിവർ സംബന്ധിച്ചു. കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന വീട്ടുകാർക്ക് ഭക്ഷ്യകിറ്റുകളും എത്തിച്ചു.