സുബിൻ ചെറുതുരുത്തി ചെറുതുരുത്തി

: പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഉയരം ആറടി ആറിഞ്ച്‌, ഇവിടത്തെ ജീവനക്കാരന്റെ ഉയരം മൂന്നടി ഒരിഞ്ച്‌.

വള്ളത്തോൾനഗർ പഞ്ചായത്തിലാണ്‌ ഈ അപൂർവകാഴ്‌ച. ചെറുതുരുത്തിയിലെ പൊതുപ്രവർത്തനരംഗത്ത്‌ പതിറ്റാണ്ടുകളായി സജീവമാണ്, ഉയരക്കൂടുതലുള്ള വള്ളത്തോൾനഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ കോലാറത്തുപറമ്പിൽ ഷെയ്‌ക്ക്‌ അബ്ദുൾഖാദർ (55). മുൻവർഷങ്ങളിൽ പഞ്ചായത്തംഗമായിരുന്ന ഇദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്‌ വീണ്ടും ജയിച്ച്‌ പ്രസിഡന്റായത്‌.

പഞ്ചായത്ത്‌ ഓഫീസിലെ ജീവനക്കാരനായ അവണൂർ തങ്ങാലൂർ ദേശത്ത്‌ പുളിക്കൽ വീട്ടിൽ പി.ജി. ജിബിഷി(40)ന്‌ മൂന്നടി ഒരിഞ്ചാണ്‌ ഉയരം.

തൃശ്ശൂർ മയൂര നൃത്തവേദിയിലൂടെ സിനിമാറ്റിക്‌ ഡാൻസ് മേഖലയിൽ സജീവമായിരുന്ന ജിബിഷ്, സ്വന്തമായി ഒരു ഡാൻസ് ഗ്രൂപ്പും രൂപവത്‌കരിച്ചു. 2018-ൽ സർക്കാർ ജോലി യിൽ പ്രവേശിച്ചു. പൃഥ്വിരാജിന്റെ ‘അദ്‌ഭുതദ്വീപ്’ എന്ന ചിത്രത്തിൽ ജിബിഷ് അഭിനയിച്ചിട്ടുണ്ട്.