തൃപ്രയാർ : എൻ.സി.പി. സ്ഥാപകദിനം നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാർ ബസ്‌സ്റ്റാൻഡ് പരിസരത്ത് ആഘോഷിച്ചു.

ജില്ലാ സെക്രട്ടറി യു.കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സി.ആർ. സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ നിർവാഹകസമിതി അംഗം പി.എസ്.പി. നസീർ പ്രഭാഷണം നടത്തി. വൃക്ക, അർബുദ രോഗിയായ വലപ്പാട് സ്വദേശിനിക്ക് ചികിത്സാ സഹായം നൽകി. മണ്ഡലം സെക്രട്ടറി അനിലൻ കൊടപ്പുള്ളി, വൈസ് പ്രസിഡൻറ്‌ പി.കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. മധുരവിതരണവും നടത്തി.